ഭവനരഹിതർക്കായി നൂറോളം വീടുകൾ പണിതു നൽകാൻ മലങ്കര കത്തോലിക്കാ സഭയുടെ തീരുമാനം.

ഭവനരഹിതർക്കായി നൂറോളം വീടുകൾ പണിതു നൽകാൻ മലങ്കര കത്തോലിക്കാ സഭയുടെ തീരുമാനം.
Jun 29, 2024 11:39 PM | By PointViews Editr


 

ബത്തേരി : മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്ത ഡോക്ടർ ജോസഫ് മാർ തോമസിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകുന്നു. സുൽത്താൻ ബത്തേരിക്കടുത്ത മൂന്നാം മൈലിൽ ദേവാലയത്തിന്റെ സ്ഥലം തന്നെ പതിച്ചു നൽകിയ സ്ഥലത്ത് എട്ടോളം വീടുകളുടെ പണി പൂർത്തിയായി വരുന്നു. കൂടാതെ രൂപതയുടെ വിവിധ മേഖലകളിലായി ഭവനവും, ഭൂമിയില്ലാത്തവർക്ക് സ്ഥലവുംനൽകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുൽപ്പള്ളി മേഖലയിലും രണ്ട് വീടുകളുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു.

രൂപതാംഗങ്ങളുടെയും,സുമനസ്സുകളുടെയും സഹകരണത്തോടെ 30 കോടി രൂപയോളം വരുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. പുൽപ്പള്ളി വൈദിക ജില്ലയിലെ പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ "ഇടയനോടൊപ്പം " എന്ന സന്ദർശന പരിപാടിയോടനുബന്ധിച്ച് പുൽപ്പള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തിയ മേഖലാ തല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിൽ മേഖലാ പ്രോട്ടോ വികാരി ഫാദർ വർഗീസ് കൊല്ലമ്മാവുടിയിൽ,

വികാരി ജനറാൾ ബഹു. ജേക്കബ് ഓലിക്കൽ, ഫാ.ചാക്കോ വെള്ളോംചാലിൽ,സിസ്റ്റർ മേബിൾ.ഡി.എം,ജെയിംസ് വർഗീസ്,ജോയ് പി.ഓ,ഫാദർ എബ്രഹാം പുന്നവിളയിൽ എന്നിവർ പ്രസംഗിച്ചു.

Malankara Catholic Church's decision to build around 100 houses for the homeless

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories